യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ
പയ്യന്നൂർ: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം പറമ്പത്ത് അൽഫോൺസാ സ്കൂളിന് സമീപത്തെ കെ.കെ.ഷിജിനെ (29)യാണ് ചെമ്പല്ലിക്കുണ്ടിന് സമീപം കൊവ്വപ്പുറത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. ടൈൽസ് പണിക്കാരനാണ്. കുഞ്ഞിമംഗലം പറമ്പത്തെ വിജയൻ – ഉഷ ദമ്പതികളുടെ മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ.ഷിജിന, ഷിജ.പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.