ഇന്ന് വൈദ്യുതി മുടങ്ങും

0


പാനൂർ ഇലക്ട്രിക്കൽ സെക്ഷനിലെ 110 കെ വി പാനൂർ സബ് സ്റ്റേഷൻ, 110 കെ വി മാഹി സബ് സ്റ്റേഷൻ, 33 കെ വി പുത്തൂർ സബ്‌സ്റ്റേഷൻ, 33 കെ വി കോടിയേരി സബ് സ്റ്റേഷൻ പരിധികളിൽ നവംബർ 26ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും. ചന്ത്രോത്ത് മുക്ക്,കുണ്ടുകുളം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 26ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കണ്ണാടി പൊയിൽ, ചട്ട്യോൾ, പുതിയവയൽ, ഓലയമ്പാടി, പെരിന്തട്ട സെൻട്രൽ, കുഴിക്കാട്, ഡ്രീംസ്, കോടന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 26ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെയും ഹാപ്പി ക്രഷർ, വിശ്വാസ് ക്രഷർ, ക്ലാസ്സിക് എഞ്ചിനീയറിഗ്, സതെൺ അസോസിയേറ്റ്, ഗോൾഡൻ റോക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ 10 വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ കക്കം പാലം, ഭാരത് പ്ലൈവുഡ്, വൽസൻ കട, സി പി ടിമ്പർ, പി സി കെ ബോർഡ് ഒന്ന്, രണ്ട്, മൂന്ന്, ക്യു മാക്സ്, എ സി വുഡ്, സഗാർവുഡ്, സെറ ബോർഡ്, കെ എസ് കെ, ഹീറോ ബോർഡ്, എ സി വുഡ് 2, സിൻസിയർ വുഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 26ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശ് ,കമാൽ പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നവംബർ 26ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കണ്ടി, പള്ളിക്കണ്ടിപ്പള്ളി, വണ്ണാൻകണ്ടി പ്പള്ളി, പാനേരിച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 26ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ് രജിസ്ട്രാർ ഓഫീസ് റോഡ്, ശിക്ഷക് സദൻ, സൂര്യസിൽക്സ്, റബ്‌കോ, അശോക ഹോസ്പിറ്റൽ, എം ജെ ഹോസ്റ്റൽ ഭാഗങ്ങളിൽ നവംബർ 26ന് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചുണ്ടക്കുന്ന് ഭാഗങ്ങളിൽ നവംബർ 26ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading