പി എം.കുഞ്ഞിരാമൻ നമ്പ്യാരെ അനുസ്മരിച്ചു
കണ്ണൂർ:സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.എം.കുഞ്ഞിരാമൻ നമ്പ്യാരുടെ 23 മത് ചരമവാർഷികം ആചരിച്ചു.അഴീക്കോട് സാന്ത്വനം വയോജന സദനത്തിൽ
കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.ടി.പി.ആർ.നാഥ് അധ്യക്ഷത വഹിച്ചു.പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്
അനുസ്മരണ പ്രഭാഷണം നടത്തി.എ.കെ.രവീന്ദ്രൻ മാസ്റ്റർ,പി.കെ.പ്രേമരാജൻ,എം.എം.വിനോദ് കുമാർ,സി.സുനിൽകുമാർ,രാജൻ തീയറേത്ത് എന്നിവർ പ്രസംഗിച്ചു.