പഠനം മുടങ്ങിയവർക്കായി ഹോപ്പ്‌ പദ്ധതി

പാനൂർ : വഴിക്കുവെച്ച്‌ പഠനം മുടങ്ങിയ വിദ്യാർഥികളുടെ പഠനം പൂർത്തിയാക്കാനുള്ള കേരളാ പോലീസ് പദ്ധതിയായ ഹോപ്പിന്റെ ഈവർഷത്തെ പ്രവർത്തനം തുടങ്ങി. പാനൂർ പോലീസ് ജനമൈത്രി ഹാളിൽ കണ്ണൂർ സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ലേഖനമത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രിൻസിപ്പൽ എസ്.ഐ. സി.സി.ലതീഷ് അധ്യക്ഷതവഹിച്ചു. പ്രദീപൻ തലശ്ശേരി ക്ലാസെടുത്തു. ഇ.സുരേഷ് ബാബു, ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ. കെ.എം.സുജോയ്, എ.എസ്.ഐ. കെ.ഷാജു, പി.ആർ.ഒ. എസ്.ഐ. കെ.സജിത്, പവിത്രൻ, സി.ജയദേവൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: