പയ്യന്നൂരിൽ അഡീഷണൽ ജില്ലാ കോടതി അനുവദിക്കണം; ക്ലാർക്ക് അസോസിയേഷൻ

പയ്യന്നൂർ.പയ്യന്നൂരിൽ അഡീഷണൽ ജില്ലാ കോടതി അനുവദിക്കണമെന്നും കോടതി സമുച്ഛയ നിർമ്മാണ പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്നും കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.ജി.ദിനേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലാർക്ക് അസോസിയേഷൻ ജില്ലാ ട്രഷറർ സി .കെ.സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ.ബാലൻ, ജില്ലാ ജോ. സെക്രട്ടറി മനോഹരൻ പയ്യന്നൂർക്കാരൻ ,സംസ്ഥാന കൗൺസിൽ അംഗം ടി.എ.പീതാംബരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.വി.മധുസൂദനൻ (പ്രസിഡണ്ട്), പി.വി.മോഹനൻ, യു.കെ.രാജൻ (വൈസ് .പ്രസിഡണ്ടുമാർ), കെ.കെ.സുനിൽകുമാർ (സിക്രട്ടറി), കെ.രതീഷ് കുമാർ, സി.ടി.സ്മിത (ജോ. സെക്രട്ടറിമാർ), എം.വി.ശോഭ (ട്രഷറർ) ,എന്നിവരെയും സ്റ്റേറ്റ് കൗൺസിലിലേക്ക് ടി.എ.പീതാംബരൻ, കെ.വി.മനോഹരൻ, ജില്ലാ കൗൺസിലിലേക്ക് മനോഹരൻ പയ്യന്നൂർ ക്കാരൻ, പി.യു.ബാലകൃഷ്ണൻ, ഏ.വി.ശൈലജ, ഓഡിറ്റർമാരായി മാമ്പള്ളിൽ പത്മനാഭൻ ,രാജൻ പെരിങ്ങേത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: