സുഹൃത്തായ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി, അസഭ്യം പറഞ്ഞു മർദ്ദിച്ച സംഭവം: കണ്ണൂരിൽ 20 വയസുകാരൻ അറസ്റ്റിൽ

കണ്ണൂർ : ബംഗളൂരിൽ നിന്നും കാറിൽ മടങ്ങവെ സുഹൃത്തായ യുവതിയെ ശാരീരികമായി അക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ സഹയാത്രികനായ യുവാക്കളിലൊരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനിയായ 20 വയസുകാരിയുടെ പരാതിയിൽ കണ്ണൂർ മരക്കാർകണ്ടി ഫദൽ കോട്ടേജിലെ മുഹമ്മദ് ഷാഹിദാ (20) ണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റൊരു പ്രതി ചാല പൊതുവാച്ചേരി മുനീർ (26)

ഒളിവിലാണ്. യുവതിയുടെ പരാതിയിൽ എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും കഴിഞ്ഞ ദിവസമാണ് ഷാഹിദിനെ അറസ്റ്റു ചെയ്തത്. നേരത്തെ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്ന മൂന്നു പേരും ബംഗ്ളൂരിൽ കൂടെ താമസിച്ചിരുന്നു. ബംഗ്ളൂരിൽ ഒരു പാർട്ടിയിൽ പങ്കെടുത്തു കണ്ണൂരിലേക്ക് മടങ്ങി വരവെ തർക്കമുണ്ടാവുകയും മുനീറിനോടൊപ്പം കണ്ണൂരിലേക്ക് മടങ്ങിയ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും അസഭ്യം പറഞ്ഞു മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇവർ എടക്കാട് പൊലിസിൽ പരാതി നൽകിയതിനെതുടർന്നാണ് പൊലിസ് കേസെടുത്തത്. അതേസമയം പിടിയിലായ ഷഹാദിനെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം മുങ്ങിയ മുനീറിനായി തെരച്ചിൽ നടത്തി വരികയാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: