വിമത സ്ഥാനാർത്ഥികളെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കണ്ണൂർ കോർപ്പറേഷനിൽ വിമതൻമാരായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.
ചാലാട് അമ്പത്തിനാലാം ഡിവിഷനിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി നിർദ്ദേശം അവഗണിച്ച് വിമതനായി മത്സരിക്കുന്ന ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സി പി മനോജ്കുമാറിനെയും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. പ്രകാശനെയും ,
പള്ളിക്കുന്ന് നാലാം ഡിവിഷനിൽ വിമതനായി മത്സരിക്കുന്ന ചിറക്കൽ
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേം പ്രകാശിനെയും ,
തായത്തെരു ഡിവിഷൻ വിമത സ്ഥാനാർത്ഥി എ.പി നൗഫലിനെയും
അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡി സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.