കൊട്ടിയൂരിലെ നീണ്ടുനോക്കിയിൽ വന്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ വന്‍ തീ പിടുത്തം. മൂന്ന് കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്.
ko3
ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും രണ്ട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. തീ പിടുത്തത്തില്‍ ഒരു പലചരക്ക് കടയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയും പച്ചക്കറിക്കടയുമാണ് നശിച്ചത്.
പേരാവൂരില്‍ നിന്നും മാനന്തവാടിയില്‍ നിന്നും നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.ko4.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: