എം എസ് എഫ് പുല്ലൂപ്പി ശാഖ സെക്രട്ടറി ഫവാസ്‌ കെപിക്ക് നേരെ ആക്രമണം

കണ്ണാടിപറമ്പ് :എം എസ് എഫ് പുല്ലൂപ്പി ശാഖ സെക്രട്ടറി ഫവാസ്‌ കെ പി. ക്ക്നേരെ ആക്രമണം . ഇന്ന് വൈകുന്നേരം കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ വെച്ചാണ് അക്രമമുണ്ടായത്. മുഖത്തും കാലിനും പരിക്കേറ്റ ഫവാസിനെ മയ്യിൽ സംമൂഹ്യ ക്ഷേമ കേന്ദ്രത്തിൽ ഇപ്പോൾ ചികിൽസയിലാണ് .അക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ മയ്യിൽ പോലീസ് സ്ഥലത്തെത്തുകയും .സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ്. നുഹ്മാൻ സി എന്നിവർ പരിക്കേറ്റ ഫവാസിനെ സന്ദർശിച്ചു.ഇത് രണ്ടാം തവണയാണ് ഫവാസിനെ എസ്ഡിപിഐ അക്രമിക്കുന്നത് എന്നും.ജനകീയമായി പ്രതിരോധിക്കാൻ സനദ്ദമാകുമെന്ന് യൂത്ത്‌ ലീഗ്‌ മുന്നറിയിപ്പ്‌ നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: