മഹിളാ കോൺഗ്രസ് താലൂക്കാസ്പത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി താലൂക്കാസ്പത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

മഹിളാ കോൺഗ്രസ് നേതാക്കളായ പി.കെ.ഓമന,കെ.കെ.വത്സല,ബിന്ദു സോമൻ,ലാലി ജോസ്,മിനി വിശ്വനാഥ്,ലൈസ ആന്റണി,സജിത മോഹൻ,പ്രേമ സുരേന്ദ്രൻ, എം.ദേവകി എന്നിവർ മാർച്ചിന് നേതൃത്വം നല്കി.

തുടർന്ന്,ആസ്പത്രി ഗേറ്റിനു സമീപം നടന്ന ധർണ്ണ സമരം ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.ചന്ദ്രൻ തില്ലങ്കേരി,പൊയിൽ മുഹമ്മദ്,സുരേഷ് ചാലാറത്ത്,ഡാർലി ടോമി,അരിപ്പയിൽ മജീദ്,സിറാജ് പൂക്കോത്ത്,കെ.കേളപ്പൻ എന്നിവർ സംസാരിച്ചു.

ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക,ആസ്പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ

ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: