സോണല്‍ വോളി; സുവര്‍ണ്ണ വലിയപറമ്പ് ചാമ്പ്യന്മാര്‍

​പയ്യാവൂർ​:​രണ്ട് ദിവസമായി ​ആലക്കോട് ​വിളക്കന്നൂര്‍ റെഡ്സ്റ്റാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ശ്രീകണ്ഠാപുരം സോണല്‍ മത്സരത്തില്‍ സുവര്‍ണ്ണ വലിയപറമ്പ് ചാമ്പ്യന്മാരായി. 33 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കെ​ ​എ​ ​പി ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പിനെ നേരിട്ടുള്ള 3 സെറ്റിന് പരാജയപ്പെടുത്തിയാണ് സുവര്‍ണ്ണ വലിയപറമ്പ് മലയോരത്തിന്റെ വോളിബോള്‍ മനസ്സ് നിലനിര്‍ത്തിയത്. വിന്നേഴ്സിനുള്ള സമ്മാനം ടെസ്സി ജോണും, ​റണ്ണേർഴ്സിനുള്ള സമ്മാനം മൂസ്സാന്‍കുട്ടി നടുവിലും വിതരണം ചെയ്തു. ​സമാപന ​ചടങ്ങില്‍ വോളിബോള്‍ അസോസിയേഷന്‍ ശ്രീകണ്ഠാപുരം സോണല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മണ്ണൂര്‍ അദ്ധ്യക്ഷ​ത വഹിച്ചു . സി ഷൈജു​,​കെ ടി സെബാസ്റ്റ്യന്‍​,​ തങ്കച്ചന്‍ പുറങ്കനാല്‍ ​എന്നിവർ പ്രസംഗിച്ചു​.വോളിബോള്‍ മേഖലയില്‍ സുദീര്‍ഘമായ സേവനങ്ങള്‍ നല്‍കിയ കായിക താരങ്ങളെ അനുമോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: