പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ജനസൗഹൃദ ഗ്രാമപഞ്ചായത്ത്

പയ്യാവൂര്‍ : പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിനെ അഴിമതി രഹിത – ജനസൗഹൃദ കാര്യക്ഷമതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിലാണ് പ്രഖ്യാപനം നടത്തിയത് . ജനസൗഹൃദ കാര്യക്ഷമതാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതോടെ പഞ്ചായത്തിൽ നിന്നും ഘടക സ്ഥാപനങ്ങളിൽ നിന്നും പൊതു ജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനും പഞ്ചായത്തിനെ ജന സൗഹൃദമാക്കി മാറ്റുക എന്നതുമാണ് ലക്ഷ്യം വെയ്ക്കുന്നത്.പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഇതിനു വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.വൈസ് പ്രസിഡന്റ് ടി പി അഷ്റഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വത്സല സാജു, മേഴ്സി തുരുത്തേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജി കടുക്കുന്നേല്‍,ഡെയ്സി മഞ്ഞനാൽ, ആഗ്നസ് വാഴപ്പള്ളി ,കെ ടി അനിൽ കുമാർ , ബിനോയ് ജോസ്, ഇ വി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: