യുവജന യാത്ര നാളെ കണ്ണുർ ജില്ലയിൽ പ്രവേശിക്കും

പയ്യന്നൂർ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബതങ്ങൾ നയിക്കുന്ന യുവജന യാത്ര നാളെ കണ്ണുർ ജില്ലയിൽ പ്രവേശിക്കും രാവിലെ 8 മണിക്ക് പയ്യന്നുർ പെരുമ്പയിൽ ആദ്യ സ്വീകരണം നൽകും സ്വീകരണ സമ്മേളനം മസ്ലിം ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും അഡ്വ: ഫൈസൽ ബാബു, വി.കെ.അബ്ദുൽഖാദർ മൗലവി, പി.കെ.ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും .തുടർന്ന് തളിപ്പറമ്പിൽ വൈകുന്നേരത്തോടെ സ്വീകരണവും.

യുവജന യാതയുടെ പ്രചരണാർത്ഥം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ‘ സംഘടിപ്പിച്ച വൈറ്റ്ഗാർഡ് പരേഡും വിളംബര ജാ ഥയും പയ്യന്നൂരിൽ ആവേശമായി. ജാഥക്ക്.കെ.ടി.സഹദുള്ള, എസ് കെ.നൗഷാദ്, ഫായിസ് കവ്വായി, എസ്.എ. ശുക്കൂർ ഹാജി, എം.അബ്ദുള്ള, സി.കെ.മൂസഹാജി, റുഖ്നു ദധീൻ കവ്വാ യി ടി.പി.സുബൈർ, സജീർ ഇഖ്ബാൽ, എസ.കെ.മുഹമ്മദ്, കെ.കെ.അഷ്റഫ് ,ടി.പി.മഹ്മൂദ് ഹാജി പി.കെ.അബ്ദുൽ ഖാദർ മൗലവി, ഇബ്രാഹിം പുമംഗലം, കുഞ്ഞബ്ദുള്ള തയ്യിൽ ജുനൈസ്കോയിപ്ര, മുർഷിദ് കോയിപ്ര, ജിയാസ് വെള്ളൂർ, മുഫീദ്ഖാലിദ്, നേത്രത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: