കുളം-കടവുറോഡ് നിർമാണത്തിലെ അപാകത പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

മുഴപ്പിലങ്ങാട്:അശാസ്ത്രീയമായി ഓവ്ചാൽ നിർമ്മിച്ചതിന്റെ
ഫലമായി റോഡിന്റെ വീതി
കുറച്ചത് ജനങ്ങൾക്കു
ദുരിതമായതിൻറെ പശ്ചാത്തലത്തിൽ കോൺഗ്രസ് റോഡ് ഉപരോധിച്ചു . കുളം ബസാറിൽ നിന്നും കടവ്
ഭാഗത്തേക്കുള്ള റോഡിന്റെ നിർമ്മാണമാണ് ജനദ്രോഹമായതായി നേതാക്കൾ പറഞ്ഞു ,
ജനങ്ങൾക്ക് യാത്രാ ദുരിതമുണ്ടാക്കിയ
അശാസ്ത്രീയമായ
റോഡ് നിർമ്മാണത്തിൽ പ്രതിഷേധിച്ച്
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് തിങ്കളാഴ്ച രാവിലെ റോഡ് ഉപരോധിച്ചത്,മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ്
പ്രസിഡണ്ട് കെ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ
ഡി.സി.സി. ജനറൽ സിക്രട്ടറി കെ.സി. മുഹമ്മദ്
ഫൈസൽ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. റോഡ് വെട്ടിമുറിച്ചും ,ഓവു ചാലിന് സ്ലാബിടാതെയും ജനങ്ങളെ ദുരിതത്തിലാക്കിയ പഞ്ചായത്ത് ഭരണസമിതി കണ്ണുതുറന്ന് കാണണമെന്ന് ഡി സി സി സിക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു ..ഉപരോധം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അറത്തിൽ സുന്ദരൻ, വി.കെ. രാജീവൻ,വ്യാപാരികളെ പ്രധിനിധീകരിച്ച് കെ.ടി.റസാക്ക്, എന്നിവർ പ്രസംഗിച്ചു. വ്യാപാരികളുടെ പ്രശ്നങ്ങളും പൊതു ജനങ്ങളുടെ പ്രയാസങ്ങളും അക്കമിട്ട് നിരത്തി ഗ്രാമ പഞ്ചായത്തിന് നിവേദനമായി നൽകിയെങ്കിലും പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് ഇത് വരെ തയാറായിട്ടില്ലെന്ന് കെ.ടി.റസാഖ് പറഞ്ഞു ഉപരോധ സമരത്തിൽ വ്യാപാരികളെ പ്രധിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കോൺഗ്രസ് നേതാക്കളായ
സി.കെ.ദാസൻ, സി.വി.പ്രദീഷ് , എ.ദിനേശൻ, എം.ശൈലജ, ബീന വട്ടക്കണ്ടി, കെ.സി. വിജയൻ എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നല്കി.ഉപരോധം കാരണം കടവുറോഡ് വഴിയുള്ള ഗതാഗതം ഒരു മണിക്കൂറിലതികം തടസ്സപ്പെട്ടു.
റോഡ് നിർമ്മാണത്തിലെ
അപാകത സമീപത്തെ
കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാണെന്നും മഴ പെയ്താൽ കടകളിൽ വെള്ളം കയറുന്നത് പതിവായതോടെ കച്ചവടക്കാർ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഇക്കാര്യം പരിഹരിക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. ഓവ് ചാൽ
ഉയർത്തിയപ്പോഴാണ് റോഡിന്റെ വീതി കുറഞ്ഞത് . കുളം നവീകരിച്ചതോടെയാണ്
പരാതികളുടെ പ്രളയമുണ്ടാതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുളത്തിന്റെയും അനുബന്ധ നിർമ്മാണത്തെയും കുറിച്ച് ഗ്രാമസഭകളിൽ പരാതിയുണ്ടായിരുന്നു. അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: