കെ.എം. ഷാജി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

എം.വി. നികേഷ് കുമാറിന്റെ ഹർജിയിൽ ഹൈക്കോടതി എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും കെ.എം. ഷാജി ആവശ്യപ്പെടും. കെ.എം. ഷാജിക്ക് ആറു വർഷത്തെ അയോഗ്യതയാണ് ഹൈക്കോടതി വിധിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: