കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 28 മുതല്‍ 30 വരെ തലശ്ശേരിയില്‍ നടക്കും

തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 28 മുതല്‍ 30 വരെ തലശ്ശേരിയിലെ വിവിധ സ്‌കൂളുകളിലെ വേദികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നഗരത്തിലെ എട്ട് വിദ്യാലയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. നൃത്തനൃത്തങ്ങള്‍ തലശ്ശേരി നഗരത്തിലെ സ്‌കൂളുകളിലും മാപ്പിള കലകള്‍ മുബാറക് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നാടകം ചിറക്കര ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ചെണ്ടമേളം ,പൂരക്കളി എന്നിവ തിരുവങ്ങാട് വലിയമാടാവ് സ്‌കൂളിലുംമാണ് നടക്കുക.
ആദ്യ ദിനം 18 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 15 സബ്ബ് ജില്ലകളില്‍ നിന്നായി 5798 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ രചനാ മത്സരങ്ങള്‍ ഉള്‍പ്പെടെ 105 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 ഇനങ്ങളിലും അറബി സാഹിത്യം, സംസ്‌കൃതം എന്നിവയില്‍ 19 വീതം ഇനങ്ങളും ഉണ്ടായിരിക്കും. ഇത്തവണ ഉപകരണ സംഗീതം, ബാന്റ്‌മേളം, പൂരക്കളി, കഥകളി, ചാക്യാര്‍കൂത്ത്, ചവിട്ടുനാടകം തുടങ്ങിയ ഇനങ്ങള്‍ക്ക് എല്ലാ സബ്ബ് ജില്ലകളില്‍ നിന്നും പങ്കാളിത്വം ഇല്ലെന്ന പ്രത്യേകതയുമുണ്ട്. കലോത്സവത്തിന് ഉദ്ഘാടനവും സമാപന സമ്മേളവും ഇത്തവണ ഉണ്ടാകില്ല. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത.്
വാര്‍ത്താ സമ്മേളനത്തില്‍ ടി.പി നിര്‍മ്മലാദേവി, കെ.സനകന്‍ ,കെ.രമേശന്‍, പ്രസാദ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: