അഴീക്കോട് മണ്ഡലം വികസന പ്രതിസന്ധിയിലേക്ക്

Rahid Azhikode & Anees Kannadiparamba

കെ എം ഷാജിയെ എം എൽ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്നതും ഇപ്പോൾ നിയമസഭാ സെക്രട്ടറി കെ എം ഷാജി നിലവിൽ എംഎൽഎ അല്ല എന്ന അറിയിപ്പ് പുറത്തിറക്കിയതും അഴീക്കോട് മണ്ഡലത്തിൽ സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധി. നിലവിൽ പ്രവർത്തനം തുടങ്ങിയ വികസന പ്രവർത്തനങ്ങളെ പോലും ഈ വിധി ബാധിക്കുമോ എന്ന പേടിയിലാണ് നാട്ടുകാർ. ഈ വിധിയിൽ നൽകിയ അപ്പീലിൽ സുപ്രീം കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാവുന്നത് വരെ കെ എം ഷാജിക്ക് നിയമസഭാംഗമായി തുടരാനോ എം എൽ എ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ നടത്താനോ സാധിക്കില്ല. നിലവിൽ മുഖ്യമായും സ്‌കൂളുകളുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അതിനെ ഈ വിധി ബാധിക്കുമോ എന്ന ചെറിയ പേടിയുണ്ടെന്നും കെ എം ഷാജി ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് പെട്ടന്ന് തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതും ഹൈ കോടതിയിൽ സ്റ്റേ ലഭിക്കാനായി ഹരജി നൽകിയതും എന്നും കെ എം ഷാജി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: