മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

Anees kannadiparamba

പിണറായി വിജയൻ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്  രാജി വച്ചു. ജെഡിഎസിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മാത്യു ടി തോമസിന്റെ പടിയിറക്കം. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മാത്യു ടി തോമസിന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും തിങ്കളാഴ്ച തീരുമാനിക്കും.

മന്ത്രിപദം വെച്ചുമാറുന്നതിന് ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു.. ചൊവ്വാഴ്ച നിയമസഭ തുടങ്ങുന്നതിനാല്‍ മന്ത്രിസ്ഥാനം ഒഴിച്ചിടാനാകില്ല. അതിനാല്‍, മാത്യു ടി. തോമസ് കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ തന്നെയായിരിക്കും കൃഷ്ണന്‍കുട്ടിക്കുമുണ്ടാകുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: