ഇരിട്ടി ടൗണിൽ രണ്ടു പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റു

Anees

ഇരിട്ടി : ഇരിട്ടി ടൗണിൽ വെച്ച് പേപ്പട്ടിയുടെ കടിയേറ്റ് 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പായം മാങ്ങോട് സ്വദേശി അടിയാപ്പുറം കുഞ്ഞമ്പു (70 ), ഉളിക്കൽ തേർമല സ്വദേശി തെറ്റത്ത് മനോഹരൻ (45 ) എന്നിവർക്കാണ് കടിയേറ്റത് . ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ 5 .40 തോടെ ആയിരുന്നു സംഭവം. കുഞ്ഞമ്പു മകനെ ബസ്സു കയറ്റി അയക്കാനായി ഇരിട്ടിയിൽ എത്തിയതായിരുന്നു. പഴയ ബസ് സ്റ്റാന്റിലെ ഹോട്ടലിൽ നിന്നും ചായകഴിച്ചു പുറത്തിറങ്ങവേ ഓടിയെത്തിയ പേപ്പട്ടി കുഞ്ഞമ്പുവിനെ ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ് നിലവിളിച്ച കുഞ്ഞമ്പുവിനെ ഉപേക്ഷിച്ചു ഓടിയ നായ സ്വകാര്യ ബസ്സിലെ ക്ളീനറായ മനോഹരനെയും കടിച്ചു പരിക്കേൽപ്പിച്ച ശേഷം പഴയ പാലം ഭാഗത്തേക്ക് ഓടിപ്പോയി. രണ്ടുപേർക്കും കാലിലാണ് കടിയേറ്റത്.

രണ്ടാഴ്ച മുൻപ് കീഴൂരിൽ പേപ്പട്ടി രണ്ടുപേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇവിടെ പേയിളകിയ പശുവിന്റെ പാൽകുടിച്ച നിരവധി പേർ കഴിഞ്ഞദിവസം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉളിക്കലിലും ഒരാഴ്ച മുൻപ് പേപ്പട്ടിയുടെ കടിയേറ്റ് നിരവധിപേർ ചികിത്സ തേടിയിരുന്നു. ഇരിട്ടി ടൗണിലടക്കം മേഖലയിലെ തെരുവോരങ്ങളിലെല്ലാം തിരുവുപട്ടി ശല്യം രൂക്ഷമാണ്. ഇത്തരം സംഭവങ്ങളോടെ ജനങ്ങൾ ഭീതിയിലായിരിക്കയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: