എം.ഡി.എം.എ.യുമായി മൂന്ന് പേർ അറസ്റ്റിൽ

കാസറഗോഡ്: ബൈക്കിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി മൂന്നു പേരെ പോലീസ് പിടികൂടി .വിദ്യാനഗർ നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ് (28), പെർളടുക്കത്തെ മുഹമ്മദ് സാദിഖ് (39) ,കുഡ്ലു മീപ്പുഗിരിയിലെ മുഹമ്മദ് ഷെർവാനി (29) എന്നിവരെയാണ് വിദ്യാനഗർ സ്റ്റേഷൻ എസ്.ഐ.കെ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ നെല്ലിക്കട്ടയിൽ വെച്ചാണ് സംഘം പോലീസ് പിടിയിലായത്.പ്രതികളിൽ നിന്ന് 4 ഗ്രാം എം.ഡി.എം.എ.പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.14.ജി.6968 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.