ഗാർഹീക പീഡനം പരാതിയിൽ കേസ് .

ചെറുപുഴ: വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ജവാനായഭർത്താവും ബന്ധുവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ ചെറുപുഴ പോലീസ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. പാടി കൊച്ചി സ്വദേശിനിയായ 27കാരിയുടെ പരാതിയിലാണ് പുളിങ്ങോം ജോസ് ഗിരി മുക്കുഴി സ്വദേശി മിലിട്ടറി ക്കാരനായ റെജിൻ ബന്ധുവായ വത്സമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.2017 മെയ് മാസം 27നായിരുന്നു ഇവരുടെ വിവാഹം.ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.ഇതിനിടെ ഈ മാസം 24 ന് തിങ്കളാഴ്ച രാത്രിയിൽ യുവതിയെ മർദ്ദിക്കുകയും പരിക്കേറ്റ ഇവർ ചെറുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.പരാതിയിൽ മൊഴിയെടുത്ത ചെറുപുഴ പോലീസ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.