ചാരായം ഉപേക്ഷിച്ച് ഓടി പോയപ്രതി അറസ്റ്റിൽ

പേരാവൂർ.വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന അഞ്ച് ലിറ്റർ ചാരായം ഉപേക്ഷിച്ച് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.
കേളകം ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസിനെ (60)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.റെയ്ഡിൽ
പ്രവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സുരേഷ് .സി.,മജീദ് കെ എ എന്നിവരും ഉണ്ടായിരുന്നു.