സ്വകാര്യ ബസ് ജീവനക്കാരനായി സഹപ്രവർത്തകരുടെ കാരുണ്യ യാത്ര

പയ്യന്നൂര്‍: കുഴഞ്ഞ് വീണ്അപകടത്തില്പ്പെട്ട സ്വകാര്യ ബസിലെ കണ്ടക്ടര്ക്കായ് സഹപ്രവർത്തകരുടെ കാരുണ്യയാത്ര.ചികിത്സയില്‍ കഴിയുന്ന കാര്‍ത്തിക ബസിലെ കണ്ടക്ടര്‍ രാമന്തളിയിലെ സജിത്തിനെ സഹായിക്കാനാണ് റൂട്ടിൽ സർവീസ് നടത്തുന്ന അഞ്ചു ബസുകള്‍ ഇന്ന് രാവിലെ മുതല്‍ കാരുണ്യയാത്ര നടത്തുന്നത്.
മൂന്നാഴ്ച മുമ്പാണ് തലകറങ്ങി വീണ് സജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സമാഹരിച്ച തുകകൊണ്ട് ഇതിനകം രണ്ട് ശസ്ത്രക്രിയകള്‍ നടത്തി.ഇനി ഏറെ സാമ്പത്തിക ബാധ്യതയേറുന്ന സങ്കീര്‍ണമായ വലിയൊരു ശസ്ത്രക്രിയകൂടി നടത്തിയാല്‍ മാത്രമേ സജിത്തിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ്ചികിത്സാ ധനസമാഹരണത്തിനായി ബസ് തൊഴിലാളി യൂണിയന്(സിഐടിയു)രംഗത്തെത്തിയത്. സ്വകാര്യ ബസുകളായ
ഏഴിമല, സൂപ്പര്‍ സോണിക്ക്, കൃഷ്ണ, കസിന്‍സ്, കാര്‍ത്തിക എന്നീ അഞ്ചുബസുകളാണ് ഇന്ന് ലഭിക്കുന്ന കലക്ഷന്‍തുക മുഴുവനായി സജിത്തിന്റെ ചികിത്സക്കായി മാറ്റിവെക്കുന്നത്.രാവിലെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ടി.ഐ.മധുസൂദനന് എംഎല്‍എ കാരുണ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളില്‍ സഹപ്രവര്‍ത്തകര്‍ കാരുണ്യവും സഹായവുമായി മുന്നിലുണ്ടാകുമെന്നത് തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് എംഎല്‍എ ചൂണ്ടി കാണിച്ചു..എ.സുരേഷ് അധ്യക്ഷത വഹിച്ചു.യു.നാരായണന്, പി.വി.രാഘവന്, വി.പത്മനാഭന്, കെ.സനില്‍ എന്നിവര്‍ സംസാരിച്ചു.