കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ വാഹനാപകടത്തിൽ മരിച്ചു

ഭർത്താവ് ഓടിച്ച സ്കൂട്ടറിൽ പോകുകയായിരുന്ന കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജർ കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ചു. ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. കണ്ണൂർ ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജരാണ്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു സംഭവം. അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് നിസാര പരിക്കേറ്റു.
അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാനായിരുന്നു.
മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: