കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തുങ്ങിമരിച്ചു

തലശേരി: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.


കതിരൂര്‍ പറാംക്കുന്നിലെ കൂരാഞ്ചി ഹൗസില്‍ പ്രേമന്റെ മകന്‍ കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് കണ്ണൂര്‍ സിറ്റി പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു യുവാവ്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ്കാപ്പ നിയമപ്രകാരം നാടുകടത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: