കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കതിരൂർ പറാംക്കുന്നിലെ കൂരാഞ്ചി ഹൌസിൽ പ്രേമന്റെ മകൻ കെ വിഥുനിനെ യാണ് എറണാകുളത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെയാണ് കണ്ണൂർ സിറ്റി. പോലീസ് വിഥുനിനെ കാപ്പ ചുമത്തി നാടുകടത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായിരുന്നു യുവാവ്.
തുടർന്നാണ് പോലീസ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് കാപ്പ(Kaapa) നിയമ പ്രകാരം നാടുകടത്തിയത്.