ജീവനക്കാരിയെ കടന്നു പിടിച്ച കേസിൽ പ്രതി അറസ്റ്റിൽ

വെള്ളരിക്കുണ്ട്: സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ വനിതാ ജീവനക്കാരിയെ കടന്നു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
പരപ്പ പുലിയംകുളത്തെ പുഴക്കര കരീമിന്റെ മകന്‍ ഷമീമി(28)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ദിവസം മുമ്പ് ജോലികഴിഞ്ഞതിനുശേഷം വൈകിട്ട് ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടയില്‍ ഇയാൾ യുവതിയുടെ കയ്യില്‍കയറി പിടിക്കുകയായിരുന്നു. ജീവനക്കാരിയുടെ നിലവിളികേട്ട് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചത്.ബേങ്കിലെയും നിരവധി സ്ഥാപനങ്ങളിലേയും സിസിടിവിയിലെ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് കുറ്റവാളി ഷമീമാണെന്ന് തെളിഞ്ഞത്.. ദൃശ്യങ്ങളില്‍ നിന്നും ഉദ്യോഗസ്ഥ തന്നെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് ഷമീമിനെ അറസ്റ്റുചെയ്തത്. എസ്‌ഐമാരായ എം.പി.വിജയകുമാര്‍, ജയപ്രകാശ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.ടി.പി.നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍ എ.ടി.വി.അഭിലാഷ്, ഹോംഗാര്‍ഡ് ഗോപിനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: