കല്യാണ വീട്ടിൽ നിന്നും 21 പവൻ മോഷണം പോയി.

കുമ്പള.കല്യാണ വീട്ടിൽ നിന്നും 21 പവൻ ആഭരണങ്ങൾ മോഷണം പോയി കുമ്പളമംഗൽപാടിയിലെ പുരുഷോത്തമൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.ഇക്കഴിഞ്ഞ ഞായറാഴ്ച അയൽവാസിയായ അമ്മാവൻ്റെ വീട്ടിൽ വിവാഹമായിരുന്നു.ഇരു വീട്ടുകാരും വിവാഹശേഷം രാത്രി നല്ല ഉറക്കത്തിലായിരുന്നു രാവിലെ ഉണർന്നപ്പോൾ കിടപ്പുമുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച 21 പവൻ്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്.തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: