മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ടു പേർ പിടിയിൽ

കണ്ണൂർ സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തിയ രണ്ടു പേർ പിടിയിൽ. എളയാവൂർ സ ർ വ്വീസ് സഹകരണ ബേങ്കിലും ചൊവ്വ കോ ഓപ്പറേറ്റീവ് ബേങ്കിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കണ്ണൂർ എളയാവൂർ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളൻപാറ സ്വദേശി അശ്വതി ഹൗസിൽകെ.റിജേഷ്(40), കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേർസിന് സമീപം താമസിക്കുന്ന എളയാവൂരിലെ നിധീഷ് (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.കെ. അഖിൽ, എ.എസ്.ഐ.ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ ഉച്ചയോടെ ചൊവ്വ സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയംവെച്ച് 90,000 രൂപ വാങ്ങി സ്ഥലം വിടുമ്പോൾ സംശയം തോന്നി ബേങ്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. വിശദമായി പോലീസ് ചോദ്യം ചെയ്തപ്പോൾ മറ്റു ചില ബേങ്കിലും മുക്കുപണ്ടം പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുക്കുപണ്ട തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: