എടിഎമ്മിൽ കവർച്ചാശ്രമം

പെരിങ്ങോം .മാതമംഗലം ടൗണിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ എടിഎമ്മിൽ കവർച്ചാ ശ്രമം. ഇന്നലെ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയപ്പോഴാണ് പണം നിറക്കുന്ന ഡോറിൻ്റെ ലോക്കിന് സമീപത്ത് തകർത്ത നിലയിൽ കണ്ടത്. ലോക് പൊളിച്ച് എടിഎം തുറക്കാനുള്ള ശ്രമം വിഫലമായതോടെ മോഷ്ടാവ് പിൻ വാങ്ങിയതായി സംശയിക്കുന്നു .തുടർന്ന് ബേങ്ക് അസിസ്റ്റൻ്റ് മാനേജർ പെരിങ്ങോം പോലീസിൽ പരാതി നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് എ ടി എമ്മിൽ പണം നിറച്ചിരുന്നത്. പണം നിറച്ചതിന് തൊട്ടുപിന്നാലെയാവാം കവർച്ചാ ശ്രമം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: