ബാർബർ ഷോപ്പുകളെയും ബ്യൂട്ടി പാർലറുകളെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിലാക്കാൻ നിർദേശം

കണ്ണൂർ : ബാർബർ ഷോപ്പുകളെയും ബ്യൂട്ടി പാർലറുകളെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിലാക്കാൻ നിർദേശം. ഹരിതകേരള മിഷനും ശുചിത്വ മിഷനുമാണ് നിർദേശം സർക്കാരിനു നൽകിയത്. കേരളത്തെ ആദ്യ മുടിമാലിന്യമുക്ത
സംസ്ഥാനമാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്.

ബാർബർ ഷോപ്പുകളിൽനി ന്നും ബ്യൂട്ടി പാർലറുകളിൽനിന്നുമുള്ള മുടി ശേഖരിച്ച് സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പ്ലാൻറ് കണ്ണൂരിൽ തുടങ്ങും. പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരമായി. മുടി സംസ്കരിച്ച് അമിനോ അമ്ല മാക്കി മാറ്റാനുള്ള പ്ലാൻറ് സ്ഥാപിക്കാൻ ചില സ്വകാര്യ സംരംഭകർ മുന്നോട്ടുവന്നിരുന്നു. പ്ലാൻറ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ മുടി ലഭിക്കുമോയെന്ന ആശങ്ക കാരണം അവർ പിന്മാറി. വർഷം 300 ടൺ മുടിയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. 24,000 ബാർബർ ഷോപ്പുകളും 12,000 ബ്യൂട്ടിഷൻ കേന്ദ്രങ്ങളും സംസ്ഥാന ത്ത് പ്രവർത്തിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: