ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂര; മൂവായിരത്തോളം സ്കൂളുകൾക്ക് ഫിറ്റ്നസ് ഇല്ല

സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല. ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് കെട്ടിടങ്ങൾക്ക് പൂട്ടുവീഴുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഈ മാസം 16-നുമുമ്പ് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ചില തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: