പൂച്ചകളെ ക്രൂരമായി കൊന്നു തള്ളിയ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതം

0

പയ്യന്നൂർ ഓണക്കുന്നിൽ അധ്യാപകന്റെ വീട്ടുവരാന്തയിൽ പൂച്ചകളെ അറുത്തുകൊന്ന് കിടത്തിയ നിലയിൽ കണ്ടെത്തി. മാത്തിൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വി.വി ചന്ദ്രന്റെ നോർത്ത് മണക്കാടെ മൃഗാ ശുപത്രിക്ക് സമീപമുള്ള “തണൽ” എന്ന വീടിന്റെ വരാന്തയിലാണ് ഹൃദയഭേദകമായ കാഴ്ച. തള്ളപ്പൂച്ചയെ തിളച്ച വെള്ളത്തിലിട്ട് കൊന്ന നിലയിലും, മൂന്ന് കുഞ്ഞിപ്പൂച്ചകളെ വെട്ടിയ രിഞ്ഞ് തലഅറുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. ശബ്ദം കേട്ട് വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാഴാണ് വരാന്തയിൽ പൂച്ചകളുടെ ജഡം കാണപ്പെട്ടത്.
സംഭവത്തിന് പിറകിലാ രാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. വെറ്ററിനറി സർജൻ പൂച്ചകളുടെ ജഡം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ചന്ദ്രൻ മാസ്റ്ററുടെ വീട്ടിൽ ദിവ സങ്ങൾക്ക് മുമ്പ് പ്രസവിച്ച പൂച്ചയുടെ രോമങ്ങൾ തിളച്ച വെള്ളമേറ്റ് കൊഴിഞ്ഞ നിലയിലാണുള്ളത്. രാത്രി വർക്കേരിയയിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിലാക്കി സുരക്ഷിതമായി കിടത്തിയ പൂച്ചകളെ അവിടെ നിന്ന് എട്ത്തു കൊണ്ടു പോയാണ് കൊന്ന് വാരാന്തയിൽ തള്ളിയത്. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading