പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സമുച്ഛയം ഉദ്ഘാടനം ചെയ്തു

ഇരിട്ടി: പെൻഷൻകാരുടെ കൂട്ടായ്മ്മയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഇരിട്ടിയിൽ നിർമ്മിച്ച ഓഫീസ് കെട്ടിട സമുച്ഛയം മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റുമായ കെ.എസ്. ശബരീനാഥ് ഉദ്ഘാടനം ചെയ്തു. പെൻഷൻ കാരുടെ കരുത്തിന്റെയും കൂട്ടായ്മ്മയുടേയും പ്രതീകമാണ് ഈ ബഹുനില സമുച്ഛയമെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധരും കാര്യ പ്രാപ്തരുമായ പെൻഷൻകാരുടെ സേവനം കോൺഗ്രസിന്റെ വളർച്ചക്ക് വേണ്ടി പ്രയോജനപ്പെടുത്താനുള്ള നടപടിയുണ്ടാകണം. യുവാക്കളെ പോലെ തന്നെ പെൻഷൻകാരേയും ഉൾക്കൊള്ളാൻ സംഘനടയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് അധ്യക്ഷനായി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ. എസ്. എസ്. പി. എ. സംസ്ഥാന സെക്രട്ടറി എം.പി. വേലായുധനും സ്മരണിക പ്രകാശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും നിർവ്വഹിച്ചു.
നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, കെ.എ.ഫിലിപ്പ്, ഇബ്രാഹിം മുണ്ടേരി, വൽസൻ അത്തിക്കൽ, നഗരസഭാ കൗൺസിലർ വി.പി. റഷീദ്, തോമസ് വർഗിസ്, കെ. രാമകൃഷ്ണൻ, കെ.പി. വിനോദൻ, എ.കെ. ഹസ്സൻ, വി.വി.ഉപേന്ദ്രൻ ,എം .പി . ജോസഫ്, വി.വി .സി .നമ്പ്യാർ, ബാലൻ പടിയൂർ ,അൺഫോൺസ് കളപുരയ്ക്കൽ, പി.കെ.ജനാർദ്ദനൻ, ബേബി തോലാനി, വി.ടി.തോമസ്, പി.വി.അന്നമ്മ, സി.വി.കുഞ്ഞനന്തൻ മാസ്റ്റർ, എൻ.ജെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ടി.വി മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ജെ ജോസഫ്, മുൻ ഭാരവാഹികളായ ബാലൻ പടിയൂർ, കെ.ജെ ജോർജ്ജ്, എം.പി രാമചന്ദ്രൻ, മാനുവൽ മാസ്റ്റർ, എം.എം മൈക്കിൾ, പി.വി ജോസഫ്് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒരു കോടിയോളം രൂപ ചിലവിലാണ് ആസ്ഥാന മന്ദിരം നിർമ്മിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: