കെ എം ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ല: യൂത്ത് ലീഗ്

കണ്ണൂർ: സമകാലിക രാഷ്ട്രീയ സംഭവ വിഷയങ്ങളിൽ സത്യ സന്ധമായ നിലപാടുകൾ സ്വീകരിക്കുകയും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും അഴിമതിയും ചോദ്യം ചെയ്യുകയും സി പി എമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി കെ എം ഷാജി എം എൽ എ യെ വക വരുത്തുവാനും വേട്ടയാടുവാനുമുള്ള സി പി എം നീക്കം അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണുർ ജില്ലാ കമ്മറ്റി വ്യക്തമാക്കി. സർക്കാരിൻ്റെ പ്രളയ തട്ടിപ്പ്, സ്പ്രിംഗ്ളർ അഴിമതി, സ്വപ്നയെയും ശിവശങ്കറിനെയും ഉപയോഗിച്ച് മുഖ്യ മന്ത്രി നേരിട്ട് നടത്തിയ കള്ളക്കടത്ത് ഉൾപ്പെടെയുള്ള അധോലോക പ്രവർത്തികൾ തുടങ്ങിയവ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും അസംബ്ലിയിൽ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുതാര്യ വ്യക്തിത്വങ്ങളിലൊന്നായ കെ എം ഷാജിയെ കൊലപ്പെടുത്തുവാനും വ്യക്തിഹത്യ നടത്തുവാനും ശ്രമിക്കുന്നത്.പി.ആർ വർക്കിലൂടെ ഊതി വീർപ്പിച്ച പിണറായുടെ കപട മുഖം തുറന്ന് കാണിച്ചപ്പോൾ പിണറായിക്ക് ഷാജിയോട് ഉണ്ടായിട്ടുള്ള പക അദ്ദേഹത്തിൻ്റെ മനോനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ യൂത്ത് ലീഗ് ജനകീയ പ്രതിരോധം തീർത്ത് സംരക്ഷിക്കും,.നിലപാടുകൾ പറയുന്ന ലീഗ് നേതാക്കളെ അക്രമം കൊണ്ട് നേരിടാനാണ് സി പി എം ഭാവമെങ്കിൽ പിണറായി വിജയനെ പോലും നാട്ടിലിറങ്ങാൻ അനുവദിക്കില്ലെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

യോഗം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു.സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ പി താഹിർ, എൻ പി റഷീദ് മാസ്റ്റർ,ഷക്കീർ മൗവ്വഞ്ചേരി, കെ കെ എം ബഷീർ മാസ്റ്റർ, സി പി റഷീദ് സംസാരിച്ചു. ട്രഷറർ മുസ്ലിഹ് മഠത്തിൽ സ്വാഗതവും നസീർ നെല്ലൂർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: