മഅദനിക്ക് ജാമ്യം. ഉമ്മയെ കാണാൻ ആറു ദിവസം കേരളത്തിൽ കഴിയാൻ കോടതി ജാമ്യം അനുവദിച്ചു. 28 മുതൽ നവംബർ 4 വരെയാണ് സന്ദർശനാനുമതി

അര്ബുദരോഗം മുര്ഛിച്ചതിനെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്ശിക്കാന് അനുമതി തേടി പി ഡി പി ചെയര്മാന് അബ്ദുന്നാസിർ മഅ്ദനി ബംഗലൂരു സ്ഫോടനക്കേസ് വിചാരണകോടതിയില് നൽകിയ ഹര്ജി അനുവദിച്ചു. 28 മുതൽ നവംബർ 4 വരെയാണ് സന്ദർശനാനുമതി നല്കിയത്.

കഴിഞ്ഞ കുറേക്കാലമായി അര്ബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മതാവ് അസ്മാഅ് ബീവിക്ക് രോഗം മുര്ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്ന്നാണ് മഅ്ദനി സന്ദര്ശനാനുമതി തേടി ഹര്ജി നല്കിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്ശിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: