കണ്ണൂരിൽ ഐ.എസ് ഭീകരരുടെ അറസ്റ്റിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ നേരിട്ട് പ്രവർത്തിച്ച 3 പേരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയിൽ ,ബൈത്തുൽ ഫർസാനയിലെ മൊയ്തീന്റെ മകൻ കെ.സി. മിഥിലാജ് (26), ചെക്കിക്കുളം പള്ളിയത്തെ പണ്ടാരവളപ്പിലെ കെ.വി അബ്ദുൾ റസാഖ് (24), മുണ്ടേരി പടന്നോട് മട്ടയിലെ എം.വി ഹൗസിൽ ലത്തീഫിന്റെ മകൻ റാഷിദ് എം.വി (23) എന്നിവരാണ് പിടിയിലായത് kannurvarthakal.com
ഇവർ 4 മാസം മുമ്പ് വ്യത്യസ്ത ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നും സിറിയയിലേക്ക് യാത്ര തിരിച്ചവരാണ്. ഐ.എസിൽ ചേരാനുള്ള യാത്രക്കിടെ ഇടത്താവളങ്ങളിൽ ഇവർക്ക് ആയുധ പരിശിലനമടക്കം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസിന്റെ വിലയിരുത്തൽ.ഇപ്പോൾ പിടിയിലായ മൂന്ന് പേരെയും തുർക്കി പോലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
തുടർന്ന് കേരളത്തിൽ kannurvarthakal.com എത്തിയ ഇവർ പല ഘട്ടങ്ങളിലായി ഐ.എസ് സംഘടനയിലെ പലരുമായി ബന്ധപ്പെട്ടു. ഒപ്പം ഐ എസിന്റെ സൈറ്റുകളിൽ സ്ഥിരം സന്ദർശകരായി.. പലപ്പോഴായി ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനും ഇവർ ശ്രമിച്ചു.യു.എ.പി.എ 38,39 പ്രകാരമാണ് ഇവരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട ഭീകര സംഘടനയിൽ അണിചേരുക, വിധ്വംസക പ്രവർത്തനങ്ങൾ നടത്തുക എന്നീ കുറ്റങ്ങൾ ചുമ്മത്തിയാണ് അറസ്റ്റ്. കണ്ണൂർ ഡി.വൈ.എസ്.പി, പി.പി സദാനന്ദന്റെ നേതൃത്വത്തിൽ മാസങ്ങളായുള്ള നിരീക്ഷങ്ങൾക്കും ചോദ്യം ചെയ്യലിനുമൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭീകര സംഘടനകളെ കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്ന് മാത്രം 70 പേർ ഐ.എസിൽ ചേർന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത് .ഇവർ ഇപ്പോഴും സിറിയയിൽ ഉണ്ട്. സിറിയയിൽ എത്തിയ 15 മലയാളികൾ കൊല്ലപെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പല മൊഴികളും ഇത് സാധൂകരിക്കുന്നുമുണ്ട്. എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ ഇത് തെളിയിക്കാനാവില്ല.kannurvarthakal.com
എന്നാൽ കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ്(25) മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വളപട്ടണം മൂപ്പൻപാറ സ്വദേശി റിഷാൽ (30) ,പാപ്പിനിശ്ശേരി പഞ്ചിറ പളളിക്ക് സമീപത്തെ ഷമീർ (45) മകൻ സഫ്വാൻ (20) ,കൂടാളിയിലെ ഷബിൽ എന്നിവരും മരിച്ചു.
വളപട്ടണം സ്വദേശികളായ മനാഫ്, ഷബീർ മുണ്ടേരി ചെറുവത്തല മൊട്ട സ്വദേശി അബ്ദുൾ കയ്യൂബ് എന്നിവർ ഇപ്പോഴും ഐ.എസ് കേന്ദ്രത്തിൽ പ്രവർത്തിച്ചു വരികയാണെന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചു.
തലശ്ശേരി സ്വദേശിയായ ഹംസ എന്ന വ്യക്തിയാണ് മലയാളികളെ പ്രത്യേകിച്ചും മലബാർ മേഖലയിൽ ഉള്ളവരെ ഐ. എസ്സിലേക്ക് റിക്രൂട്ട് ചെയ്യുന്നത് എന്നാണ് വിവരം.പോലീസ് വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസ് എൻ .ഐ എ ക്ക് കൈമാറുന്നതടക്കമുള്ള കാര്യം കുറിച്ച് പോലീസ് പിന്നീട് ആലോചിക്കും.
പിടിയിൽ ആയവർ എല്ലാം തന്നെ ഐ. എസ്സിൽ നേരിട്ട് പ്രവർത്തിച്ചവരാണെന്നാണ് പോലീസ് പറയുന്നത്. ഐ എസ് തങ്ങളുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുന്നത് പോലെ “ഗസ് വേ ഹിന്ദ് ” അഥവ ഇന്ത്യയെ കീഴടക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യ്ത് വരികയാണ്. വരും ദിവസങ്ങളിൽ ഐ എസ് വിഷയത്തിൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന