കണ്ണൂരിന്റെ പ്രിയപ്പെട്ട ട്രാഫിക് ഹോം ഗാർഡ് മാധവേട്ടനെ കുറിച്ച് അധികം കണ്ണൂരുകാരും അറിയാത്ത അദ്ധേഹത്തിന്റെ സർവീസ് കാലത്തിലൂടെ കണ്ണൂർ വാർത്തകൾ സഞ്ചരിക്കുന്നു. ഇതാണ് നമ്മുടെ മാധവേട്ടൻ. മുഴുവൻ വായിക്കുക

സമർപ്പണ ബോധവും പ്രായത്തെ വെല്ലുന്ന കായിക മികവും കൊണ്ട് കണ്ണൂരുകാരുടെ അഭിമാനമായി മാറിയ ഹോം ഗാർഡ് മാധവേട്ടന്റെ സംഭവ ബഹുലമായ പട്ടാള സേവന കാലഘട്ടങ്ങളെ അദ്ദേഹത്തോടൊപ്പം പട്ടാളത്തിൽ സേവനമനുഷ്ഠിക്കാൻ ഭാഗ്യമുണ്ടായ ഒരാളിൽനിന്നും ലഭിച്ച വിവരങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.
KannurVarthakal.com

ഗ്ലൈസിയറിലെ ഇടിഞ്ഞു വീണ മഞ്ഞു മലകൾക്കടിയിൽ ആറു ദിവസങ്ങളോളം ജീവിച്ചിരുന്ന് വീരമൃത്യു വരിച്ച 19th Madras ‘Regt ‘ ലെ ഹനുമന്തപ്പ ഉൾപ്പെടെ ഉള്ള പത്തു പട്ടാളക്കാരെ നിങ്ങൾ മറന്നു കാണില്ലല്ലോ. മാധവേട്ടന് സേവനമനുഷ്ഠിക്കാൻ യോഗമുണ്ടായതും അതെ മഹാൻ യൂനിറ്റിലാണെന്ന കാര്യവും ഇവിടെ അഭിമാനത്തോടെ പറയട്ടെ.
KannurVarthakal.com

Hon Capt SM Bar Madhavan.

കാശ്‌മീരിൽ തീവ്രവാദികളെ വധിക്കുന്നതിൽ അദ്ദേഹം കാണിച്ച അതി ധീരതക്കു രണ്ടു തവണ സേനാ മെഡൽ നൽകി ഇന്ത്യൻ സൈന്ന്യം മാധവേട്ടനെ
ആദരിക്കുകയുണ്ടായി. KannurVarthakal.com
ആദ്യത്തെ സേനാ മെഡൽ അദ്ദേഹത്തിന് ലഭിക്കുന്നത് കശ്മീരിലെ
സുരാൻ കോട്ട് വെച്ചായിരുന്നു. പോസ്റ്റിനു താഴെ റോഡുപണിക്കു ഇറക്കിയിട്ട ടാർ വീപ്പകൾക്കിടയിൽ ഒളിച്ചിരുന്ന് പോസ്റ്റിനു നേരെ വെടിയുതിർത്ത ഭീകരനെ വധിക്കുവാൻ സൈന്യം ബുദ്ധിമുട്ടിയപ്പോൾ മാധവൻ ആ ടാർ വീപ്പകൾക്കു തൊട്ടരികിൽ വരെ ഇഴഞ്ഞു ചെന്ന് സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളപോലെ ഗ്രൈനേഡിന്റെ പിൻ ഊരി മൂന്നു സെക്കൻഡ് കയ്യിൽ വെച്ച ശേഷം ടാർ വീപ്പകൾക്കിടയിലേക്കു ഇട്ടുകൊണ്ട് അവന്റെ ഇടപാട് തീർത്തു.
2005 ഇൽ കാശ്മീരിൽ വെച്ച് അദ്ദേഹം രണ്ടാമതും ധീരതയ്കുള്ള സേന മെഡലിന് അർഹാനായതും സായുധരായ ഭീകരരെ
വധിച്ചുകൊണ്ട് ആയിരുന്നു. KannurVarthakal.com
ആ ഓപ്പറേഷനിൽ മാധവേട്ടന് പരിക്ക് പറ്റുകയുണ്ടായി. war woonded മെഡലിന്റെയും സേനാ മെഡലിന്റെയും
അലവൻസുകളും അദ്ദേഹത്തിന് പെൻഷന്റെ കൂടെ പ്രത്യേകമായി ലഭിക്കുന്നുണ്ട്.
പ്രതിമാസം അൻപതിനായിരത്തിൽ അധികം പെൻഷൻ ലഭിക്കുന്ന അദ്ദേഹം ഹോം ഗാർഡിൽ സേവനമനുഷ്ഠിക്കുന്നത് പണത്തിനു വേണ്ടി അല്ലെന്നു തീർച്ച.

1980 ഇൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം ചെയ്തുകൂട്ടിയ ആർമി കോഴ്സുകളുടെ എണ്ണം കേട്ടാൽ പട്ടാളക്കാർ തന്നെ അമ്പരന്നു പോകും. KannurVarthakal.com

Courses
——–
PT ,Commando , Mountain ,Winter , Para gliding ,Para jumping ,
Weapon , Sniper , jungle warfare , KannurVarthakal.com
അദ്ദേഹം 1984 ലെ Taekwondo black belt ആണെന്നും marathon services athlate ആണെന്നുമൊക്കെ അധികമാർക്കും അറിയില്ല. കൂടാതെ പല കഠിനമായ കോഴ്‌സുകളുടെയും instructor ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

Sri lanka യിൽ വെച്ച് Unit മുഴുവനായും പങ്കെടുത്ത ഒരു വലിയ ദൗത്യത്തിന്റെ ആദ്യ രാത്രി ഒരു തടാകത്തിന്റെ നടുവിലുള്ള ചെറിയ ബണ്ടിലൂടെ സഞ്ചരിക്കവേ ഇരുട്ടിൽ  ആനക്കൂട്ടത്തിനു മുന്നിൽ ചെന്ന് പെട്ടു.
ആനകളുടെ എണ്ണം കൂടുതലായിരുന്നതു കൊണ്ടും KannurVarthakal.com ഞങ്ങളുടെ ദൗത്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാലും ആ വഴി ഉപേക്ഷിച്ചു night navigation
ചെയ്ത സംഘം ചെന്ന് പെട്ടത് ഒരു കാരമുൾകാട്ടിലായിരുന്നു. ഒന്നും രണ്ടും ഇഞ്ചുകൾ നീളമുള്ള മുൾ മരങ്ങൾ തിങ്ങിയ ആ കാട്ടിൽ മറ്റൊരു മരവും ഉണ്ടായിരുന്നില്ല.
ഒരാൾക്ക് നടക്കുവാൻ പാകത്തിൽ മുള്ളുകൾ വെട്ടി പാത ഒരുക്കുവാൻ നിയോഗിക്കപ്പെട്ട ഒരു സൈനികനെ സഹായിക്കുവാൻ ഉടൻ തന്നെ മാധവേട്ടനും എത്തിച്ചേർന്നു. രാത്രി ഒൻപതു മണിക്ക് തുടങ്ങി സൂര്യൻ ഉദിക്കും വരെ ഇരുവരും ചേർന്ന് വിശ്രമമില്ലാതെ മുള്ളുകൾവെട്ടി സഞ്ചരിച്ച ദൂരം വെറും രണ്ടര കിലോമീറ്റർ ആയിരുന്നു എന്ന് അറിയുമ്പോൾ ആ പാത എത്ര ദുഷ്ക്കരമായിരുന്നു എന്ന്
ഊഹിക്കാൻ കഴിയും.
കീഴടങ്ങാൻ കൂട്ടാക്കാത്തതും KannurVarthakal.com
നിരാശ ലവലേശമില്ലാത്തതുമായ ഒരാളുടെ ശരീര ഭാഷ കൂടെ ജോലി ചെയ്യുന്നവർക്ക് എത്രത്തോളം ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്ന് മാധവേട്ടനെ പറ്റിയുള്ള ഈ കുറിപ്പ് വായിക്കുന്നവർക്ക് മനസിലാകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: