സംസാരശേഷിയില്ലാത്ത കാട്ടാമ്പള്ളിയിലെ ഉല്ലാസേട്ടൻ വൃക്കരോഗിയായ ഭാര്യക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുന്നു. ഇവരുടെ കുഞ്ഞുമകന്റെ കണ്ണീർ കാണാതെ പോകരുതേ……

ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സഹായത്തിനായി കണ്ണൂർ വാസികളോടും കണ്ണൂർ വാർത്തകളോടുമുള്ള വിശ്വാസം കൊണ്ട് വാർത്ത കൊടുക്കാൻ വാട്ട്സപ്പ് വഴി ഞങ്ങളെ കാട്ടാമ്പള്ളിയിലെ ഉല്ലാസേട്ടൻ ബന്ധപെട്ടു.
അദ്ധേഹത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

വൃക്കരോഗ ബാധിതയായ അമ്മയെ തിരിച്ചു കിട്ടുമോ എന്ന, മകന്റെ ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഉല്ലാസേട്ടന് സഹായാഭ്യർത്ഥന  നടത്തുവാൻ മാത്രമേ സാധിക്കുകയുള്ളൂ

സംസാരശേഷിയില്ലാത്ത ഉല്ലാസേട്ടന് സ്വന്തം ഭാര്യയെ പൂർണാരോഗ്യത്തോടെ തിരിച്ച് കിട്ടാൻ നിങ്ങളുടെ സഹായങ്ങൾ താഴെ കൊടുത്ത അക്കൗണ്ട് നമ്പറിൽ നിക്ഷേപിക്കുക.

‘കണ്ണൂർ വാർത്തകളോട്’ ഉല്ലാസേട്ടൻ വാട്ട്സപ്പ് വഴി അറിയിച്ച വാക്കുകളിലൂടെ

“ഞാൻ  നന്നേ കഷ്ടപ്പാടിലാണ്. കാട്ടാമ്പള്ളി ബാലൻ കിണറിനടുത്ത് സീപീസ് ടെയിലേർസിൽ ജോലിക്കാരനായി ചെറിയ വരുമാനത്തിൽ കഷ്ടിച്ചു കഴിയുന്നു. സന്മനസ്സുള്ള എല്ലാവരും തങ്ങളാൽ ആവുന്നത് തന്ന് സഹായിക്കുക.’

Ullasan K
A/C No: 42392200087446
IFSC: SYNB0004239
SYNDICATE BANK
KATTAMPALLI BRANCH
ഉല്ലാസേട്ടന്റെ ഫോൺ നമ്പർ: +91 8606661224
Date: 26 Oct 2017

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: