ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്

12 / 100

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 85,362 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി ഉയർന്നു. 1089 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

48,49,585 പേർ കോവിഡ് മുക്തരാവുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. ഇതുവരെ 93,379 മരണങ്ങൾ സംഭവിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നുവരെ 7,02,69,975 സാമ്പികളുകളാണ് പരിശോധിച്ചത്. ഇതിൽ ഇന്നലെ മാത്രം 13,41,535 സാമ്പികളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആറും ചൂണ്ടിക്കാട്ടുന്നു. നിലവിലെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇവിടെ 12,82,963 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 34,345 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്. 1,60935 പേർക്കാണ് കേരളത്തിൽ രോഗം ബാധിച്ചിട്ടുള്ളത്. 636 മരണവും സംഭവിച്ചിട്ടുണ്ട്.

എന്നാൽ പ്രതിദിന രോഗബാധിതരിൽ കേരളമാണ് ഏറ്റവും മുന്നിലുള്ളത്. ഇവിടെ 3.4 ശതമാനമാണ് പ്രതിദിന രോഗബാധിതരുടെ കണക്ക്. ഛത്തീസ്ഗഢും അരുണാചൽ പ്രദേശുമാണ് കേരളത്തിന് അടുത്തുള്ളത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ പ്രതിദിന രോഗ ബാധ 1.6 ശതമാനമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: