എസ്‌ഐക്കും എഎസ്ഐക്കും കോവിഡ്; അടിക്കടിയുണ്ടാകുന്ന സമരങ്ങൾക്കിടെ ടൗൺ സ്റ്റേഷനിൽ കോവിഡ് സ്ഥിരീകരിച്ചത് നാലു പോലീസുകാർക്ക്.

6 / 100

✍️ അബൂബക്കർ പുറത്തീൽ 

കണ്ണൂർ: കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐക്കും എഎസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ കോവിഡ് ബാധിതരുടെ എണ്ണം നാലായി. കഴിഞ്ഞ ആറുമാസമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻനിരയിൽ നിൽക്കുന്ന ടൗൺ പോലീസ് സേനയിലെ അംഗങ്ങൾക്കും കോവിഡ് ബാധിക്കുന്നതിൽ ആശങ്കകൾ വിട്ടുമാറുന്നില്ല. കേരളത്തിൽ ഒട്ടുമിക്ക നഗരങ്ങളും കോവിഡ് വ്യാപനത്തിൽ പൊറുതി മുട്ടിയപ്പോഴും ചിട്ടയായും കർശനവുമായ നാപടികളിലൂടെ ഒരു പരിധി വരെ കണ്ണൂർ നഗരം കോവിഡ് വ്യാപനം തടഞ്ഞു നിർത്തി എന്നു തന്നെ വേണം പറയാൻ, പക്ഷെ, ഈയടുത്ത് യാതൊരു കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ നഗരത്തിൽ നടത്തിയ സമരങ്ങൾ ടൗൺ പോലീസ് നിലനിർത്തി കൊണ്ടിരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുകയും ഉദ്യോഗസ്ഥർ അടക്കം പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തതും. പോലീസിലെ പലരും തന്നെ കുടുംബത്തെ ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു കോട്ടെഴ്സിൽ ഒറ്റക്ക് താമസിച്ചുമാണ് സേവനം അനുഷ്ടിക്കുന്നത്. ഇനിയും കോവിഡിനെ പിടിച്ചു കെട്ടാൻ കർശനമായ പ്രതിരോധം തീർക്കാൻ ടൗൺ പോലീസ് കൂടുതൽ കർശനമായ നടപടികളിലേക്ക് പോകേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടമായി എത്തുന്ന സമരങ്ങൾക്ക് എതിരെ കർശനമായ നടപടികൾ എടുക്കേണ്ടതും മാത്രമാണ് കോവിഡിനെ ഉന്മൂലനം ചെയ്യാൻ സാധിക്കുകയുളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: