“റോഹിപ്‌നോള്‍’ എന്ന ‘റേപ്പ് മരുന്ന്’ കേരളത്തിലും: സ്ത്രീകളും പെണ്‍കുട്ടികളും സൂക്ഷിക്കുക

വെള്ളത്തിലും ഭക്ഷണത്തിലും കലര്‍ത്തി നല്‍കി സ്ത്രീകളെ ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരം ഒരുങ്ങുന്ന റേപ്പ് മരുന്നു കേരളത്തിലും. “റോഹിപ്‌നോള്‍’ എന്ന മരുന്നു കേരളത്തിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
റേപ്ഡ്രഗ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മരുന്ന്. ഇത് ഏതെങ്കിലും രീതിയില്‍ ഉള്ളില്‍ ചെന്നാല്‍ പിറ്റേ ദിവസം വരെ സംഭവിക്കുന്ന കാര്യങ്ങള്‍ യാതൊന്നും ഓര്‍മ്മ നില്‍ക്കുകയില്ല. മാത്രമല്ല ഇത് കഴിക്കുന്നയാളെ ഈ മരുന്ന് എന്നെന്നേക്കുമായി വന്ധീകരിക്കുകയും ചെയ്യും. ഇത് സാധാരണയായി കുടിക്കുന്ന പാനീയങ്ങളില്‍ കലര്‍ത്തിയാണ് നല്‍കാറുള്ളത്. എളുപ്പത്തില്‍ ലയിക്കുന്ന ഗുളികയാണിത് നിറമോ മണമോ രുചിവ്യത്യാസമോ അറിയാന്‍ കഴിയുകയില്ല.ഈ മരുന്ന് ഇക്കാലത്ത് പലര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നുമുണ്ട്. സല്‍ക്കാര പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരായ സ്ത്രീകളും പെണ്‍കുട്ടികളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. മാത്രമല്ല പരിചയമില്ലാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളിലും മറ്റും.
അതിനാല്‍ ഒരിക്കലും വിശ്വാസമില്ലാത്തവരുടെ കയ്യില്‍നിന്ന് പാനീയങ്ങള്‍ വാങ്ങി കഴിക്കുകയോ തങ്ങളുടെ പാനീയം കണ്‍വെട്ടത്തു നിന്ന് ഉപേക്ഷിച്ചു മാറുകയോ അഥവാ അങ്ങനെ സംഭവിച്ചാല്‍ വീണ്ടും അതു കുടിക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്. കഴിവതും സീല്‍ ചെയ്ത ടിന്‍, ബോട്ടില്‍ എന്നിവയില്‍ നിന്നു സ്വയം തുറന്നു കഴിക്കാന്‍ ശ്രദ്ധിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: