കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളത്തില്‍ ഇറങ്ങിയ യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചു. വ​ട​ക​ര സ്വ​ദേ​ശി​നി ഷ​രീ​ഫ​യി​ല്‍ നി​ന്നാ​ണ് 233 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് വീണ്ടും സ്വര്‍ണ കടത്ത് പിടിക്കുന്നത്.
ദോ​ഹ​യി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ 5.40ന് ​എ​ത്തി​യ ഇ​ന്‍​ഡി​ഗോ വി​മാ​ന​യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ഷ​രീ​ഫ. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഒ.​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ചെ​യി​ന്‍ ക​ണ്ടെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ മാ​സം ഡി​ആ​ര്‍​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു ദി​വ​സം നാ​ല​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​രാ​യ പി.​വി.​സ​ന്തോ​ഷ് കു​മാ​ര്‍, ജ്യോ​തി ല​ക്ഷ്മി, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സോ​നി​ദ് കു​മാ​ര്‍, അ​ശോ​ക് കു​മാ​ര്‍, യൂ​ഗ​ല്‍ കു​മാ​ര്‍, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, സ​ന്ദീ​പ് കു​മാ​ര്‍, ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ പാ​ര്‍​വ​തി, മു​കേ​ഷ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.
കഴിഞ്ഞ രാ​ത്രി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍​സി​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ന്‍ നി​ന്നാ​ണ് നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: