പിറവത്ത് ബലാബലം ; പൂട്ടുപൊളിച്ച്‌ പോലീസ്, സംഘര്‍ഷാവസ്ഥ

കൊച്ചി: പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ ഇന്നുതന്നെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കെ പള്ളിയില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടിലുറച്ച്‌ യാക്കോബായ വിഭാഗം. പളളിയില്‍ തമ്ബടിച്ചിരിക്കുന്നവരോട് പിരിഞ്ഞു പോകേണ്ടതില്ലെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് വരിക്കുമെന്നും മെത്രാന്മാരും പുരോഹിതരും പറഞ്ഞു
മെത്രോപൊലീത്തമാരെയും പുരോഹിതരെയും ആദ്യം അറസ്റ്റ് ചെയ്യെട്ടെ എന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ ശരീരത്തില്‍ ചവിട്ടിയല്ലാതെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാനാവില്ലെന്ന് പുരോഹിതരും വിശ്വാസികളുംആവര്‍ത്തിക്കുന്നു. രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ പള്ളിയങ്കണത്തില്‍ പ്രാര്‍ഥനയുമായി തടിച്ചികൂടിയിരിക്കുന്നത്.
അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങാന്‍ തയ്യാറെടുക്കുകയാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് വലിയ പോലീസ് സന്നാഹമാണുള്ളത്. ഫയര്‍ ഫോഴ്‌സിനെയും പള്ളി പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.
പള്ളിയില്‍ തമ്ബടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്നുതന്നെ പൂര്‍ണമായി ഒഴിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പള്ളിയുടെ പരിസരത്തുള്ളവരെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഒഴിപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈദികരടക്കം 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ട് മാസത്തേക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

pravam2

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: