കണ്ണൂർ വിമാനത്താവളത്തിൽ നാലുലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളംവഴി കടത്താൻശ്രമിച്ച വിദേശ കറൻസി പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീനിൽനിന്നാണ് നാലരലക്ഷത്തോളം രൂപയുടെ കറൻസി പിടികൂടിയത്. ബുധനാഴ്ച രാത്രി 7.25ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക് പോകാനെത്തിയതായിരുന്നു ശിഹാബുദ്ദീൻ. 7000 യു.എസ്. ഡോളറാണ് ഇയാളിൽനിന്ന് പിടികൂടിയത്. കസ്റ്റംസ് അസി. കമ്മിഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള കസ്റ്റംസും സി.ഐ.എസ്.എഫും. നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: