സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ബസ് ഡ്രൈവർക്കെതിരെ കേസ്

പയ്യന്നൂർ ∙ ടൗണിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ബസ് ഡ്രൈവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. സിസി ടിവിയിൽ കണ്ട ദൃശ്യത്തെ തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവർ രാമന്തളി കുന്നരുവിലെ രതീശനെതിരെ എസ്ഐ ശ്രീജിത്ത് കൊടേരി കേസ് എടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒ അധികൃതർക്ക് റിപ്പോർട്ട് നൽകിയതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുകുന്ദ ആശുപത്രിക്കു സമീപമാണ് അപകടം. ടൗണിലെ ഇൻസ്റ്റൈൽ ടെയ്‌ലേഴ്സ് ഉടമ ചൂരിക്കാട്ട് രവീന്ദ്രനെ (60) ബസ് ഇടിച്ചിട്ടത്. രവീന്ദ്രനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലച്ചോറിൽ രക്തസ്രാവവും വയറിൽ ആഴത്തിലുള്ള മുറിവും സംഭവച്ചതിനാൽ രവീന്ദ്രനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് ഇടിച്ചിട്ട ബസിനെ കുറിച്ചുള്ള വിവരം ലഭ്യമാകുന്നത്. സിസി ടിവി ദൃശ്യം പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൊലീസ് സ്വമേധയാ കേസ് എടുത്ത് ബസിനെ കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: