കണ്ണൂർ ശ്രീണ്ഠപുരത്ത്20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി ശ്രീകണ്ഠപുരത്ത് മൂന്ന് പേർ പിടിയിൽ ; പിടിയിലായവരിൽ പിടികിട്ടാപ്പുള്ളിയും

കണ്ണൂർ: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 20 ലക്ഷത്തോളം

രൂപയുടെ കുങ്കുമപൂവുമായി ശ്രീകണ്ഠപുരത്ത് മൂന്ന് പേർ പിടിയിൽ. കാസർഗോഡ് ബേഡകത്തെ അഞ്ചാംമൈൽ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാൽ തെക്കിലംരത്തെ ബാലനടുക്കം ഷാഹുൽ ഹമീദ് (22), കാസർഗോട്ടെ പൂനാച്ചി ഇബ്രാഹിം ഖലീൻ (27) എന്നിവരെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും പിടികൂടിയത്.

രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് പുലർച്ചെ ശ്രീകണ്ഠപുരം ടൗണിൽ വെച്ച് കാർ തടയുകയായിരുന്നു. രണ്ട് കിലോ കുങ്കുമപൂവ് കസ്റ്റഡിയിലെടുത്തു. കാറിൽ പ്രത്യേക അറയൊരുക്കി ചാക്കിലാണ് കുങ്കുമപൂവ് സൂക്ഷിച്ചിരുന്നത്.

വിദേശത്ത് നിന്ന് നികുതി വെട്ടിച്ച് ഏജന്‍റു വഴി കോഴിക്കോട് എയർപോട്ട് വഴിയാണ് കുങ്കമപൂവെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സംഘം പോലീസിനോട് പറഞ്ഞു. മട്ടന്നൂരിൽ വില്പന നടത്തിയ ശേഷം തളിപ്പറമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാസർഗോഡ് സ്വദേശിയായ ഏജന്‍റിന്‍റെ നിർദ്ദേശ പ്രകാരമാണ് കുങ്കുമപൂവുമായെത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

ഇതേത്തുടർന്ന് ഇയാൾക്കായും പോലീസ് അന്വേഷണം തുടങ്ങി. മൂവരേയും കണ്ണൂർ സെയിൽ ടാക്സ് അധികൃതർക്ക് കൈമാറി. ഇതിൽ മുഹമ്മദ് സിയാദ് 2011 ൽ വിവാഹത്തലേന്ന് വരനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടികിട്ടാപ്പുള്ളിയാണ്. കെഎൽ 60 എം 3626 മാരുതി ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു. എസ്ഐ കെ.വി. രഘുനാഥ്, എഎസ്ഐ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, പ്രശാന്തൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: