ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.

പൗരന്‍റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ നിബന്ധനകള്‍ക്ക് വിധേയമായി ആധാറിന് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതില്‍ മൂന്നു ജസ്റ്റിസുമാര്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലതാണെന്നും ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരമാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ അവകാശത്തെ ഹനിക്കുന്ന ആധാറിലെ മൂന്ന് വകുപ്പുകളും കോടതി റദ്ദാക്കി. ബാങ്ക അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പരീക്ഷകള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ഇനി ആധാര്‍ നിര്‍ബന്ധമല്ല. സ്വാകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി മുതല്‍ പരാതിയുമായി മുന്നോട്ടുപോകാം. ആധാറില്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി.

ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു

വിധിപ്രസ്താവനയിൽ നിന്ന്

∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം

∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.

∙ ഒറ്റത്തിരിച്ചറിയൽ സംവിധാനം നല്ലത്.

∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.

∙ സിബിഎസ്ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല.

∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.

∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

∙ നിയമത്തിൽ മാറ്റങ്ങൾ ആവശ്യം.

∙ ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി.

∙ ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല.

∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കേണ്ടതില്ല.

∙ പാൻ കാർഡിന് ആധാർ നിർബന്ധം.

∙ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം.

∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: