പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; റിപ്പോർട്ട് തേടി മന്ത്രി ജി സുധാകരൻ

തലശ്ശേരി-മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ; പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ലെങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം എന്നിരിക്കിലും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടുകയാണെന്നും മന്ത്രി പറഞ്ഞു.

ജി സുധാകരന്റെ പ്രസ്താവന:

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ നിട്ടൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ബീം തകർന്നത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തേടി.

കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴുപ്പിലങ്ങാട് വരെ NH 66 ൽ 18.5 കി.മീ ദൂരത്തിൽ 1181 കോടി ചിലവിൽ ബൈപ്പാസിൻ്റെ നിർമ്മാണം പൂർത്തിയായി വരുമ്പോഴാണ് ഇപ്പോഴത്തെ അപകടം. 4 പാലങ്ങളും ഒരു റെയിൽവേ ഓവർ ബ്രിഡ്ജും 19 കലിങ്കുകളും ഈ ബൈപ്പാസിലുണ്ട്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ NHAl യുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം എന്നിരിക്കിലും മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബീമുകൾ തകർന്നത് സംബന്ധിച്ച്‌ സംസ്ഥാന സർക്കാരിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: