ഷാർജയിൽ നിർത്തിയിട്ട വാഹനത്തിൽ കണ്ണൂർ സ്വദേശി മരിച്ചനിലയിൽ

8 / 100 SEO Score

ഷാർജ: ഷാർജ കേർഫോർ പാർക്കിങ്ങിൽ വാഹനത്തിൽ കണ്ണൂർ മുണ്ടേരി വട്ടപ്പൊയിൽ സ്വദേശി കണിയാൻ വളപ്പിൽ മുഹമ്മദിനെ (59) ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടുമുതൽ മുഹമ്മദിനെ ബന്ധുക്കൾ അന്വേഷിക്കുന്നുണ്ടായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നു.30 വർഷമായി പ്രവാസിയായ മുഹമ്മദ് ഷാർജയിൽ ഡ്രൈവറാണ്. ഭാര്യ: ഷരീഫ. മക്കൾ: മുഷറഫ്, മുഹ്‌സിൻ, മുഹാസിർ, മുഫീദ്, മർവ, മുസ് ഹാസ്. ഉമ്മ: പരേതയായ കുഞ്ഞാമിന. സഹോദരങ്ങൾ: അബ്ദുറസാഖ്, അബ്ദുൽ മജീദ്, മൊയ്തു, ഷംസുദ്ദീൻ, ഷൗക്കത്തലി, റുഖിയ, ജമീല. ഖബറടക്കം നാട്ടിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: